---
title: "കൺസ്യൂമർഫെഡിൻ്റെ ആദ്യ ത്രിവേണി മെഗാ മാർട്ട് പിണറായി പാണ്ട്യാല മുക്കിൽ മാർച്ച് 22 മുതൽ പ്രവർത്തനം ആരംഭിക്കും "
english_title: "First Triveni Mega Mart"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32720/first-triveni-mega-mart"
published_at: "2022-03-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235c2e21b8ce_Picsart_22-03-19_17-17-22-063.jpg"
keywords: []
---

# കൺസ്യൂമർഫെഡിൻ്റെ ആദ്യ ത്രിവേണി മെഗാ മാർട്ട് പിണറായി പാണ്ട്യാല മുക്കിൽ മാർച്ച് 22 മുതൽ പ്രവർത്തനം ആരംഭിക്കും 

> **Lead Summary:** കൺസ്യൂമർഫെഡിൻ്റെ ആദ്യ ത്രിവേണി മെഗാ മാർട്ട് പിണറായി പാണ്ട്യാല മുക്കിൽ മാർച്ച് 22 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൺസ്യൂമർ ഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ കൊല്ലാൻ മോഹനൻ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കൺസ്യൂമർഫെഡിൻ്റെ ആദ്യ ത്രിവേണി മെഗാ മാർട്ട് പിണറായി പാണ്ട്യാല മുക്കിൽ മാർച്ച് 22 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൺസ്യൂമർ ഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ കൊല്ലാൻ മോഹനൻ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റാണ് മെഗാ മാർട്ടായി പരിവർത്തിപ്പിച്ചത്. മാർച്ച് 22 ന് രാവിലെ 9.30ന് മെഗാ മാർട്ടിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നിത്യോപയോഗ സാധനങ്ങൾക്ക് പുറമേ സ്റ്റേഷനറി,  ഇറച്ചി, പാൽ ഉൽപ്പനങ്ങളും വിലക്കുറവിൽ ലഭ്യമാക്കും. വാട്സാപ്പ് വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ 24 മണിക്കൂറിനകം ഹോം ഡെലിവറി ആയി നൽകും.

യുപിഐ സംവിധാനങ്ങളായ ഗൂഗിൾപേ, ഫോൺ പേ വഴി പണം നൽകാനുള്ള സൗകര്യം ഉണ്ട്. കൺസ്യൂമർ ഫെഡിൻ്റെ വെബ് സൈറ്റ് വഴി  ഓൺലൈനായും സാധനണൾ ഓർഡർ ചെയ്യാം.

കണ്ണൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലും മെഗാ മാർട്ട് ആരംഭിക്കുമെന്നും കൊല്ലാൻ മോഹനൻ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്ട്രേഷൻ മാനേജർ സി സന്തോഷ്, റീജ്യണൽ മാനേജർ സി സുരേഷ് ബാബു, അസി.റീജ്യണൽ മാനേജർ വി കെ രാജേഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32720/first-triveni-mega-mart)