---
title: "കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for Class VIII admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32722/applications-are-invited-for-class-viii-admission"
published_at: "2022-03-19T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235c7035a5d1_Screenshot_20220319_173501.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തോട്ടട, നടുവിൽ, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി തോട്ടട ടി.എച്ച്.എസ്സ് സൂപ്രണ്ട് ദിലീപ് എം വാർത്താ സമ്മേളത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ തോട്ടട, നടുവിൽ, നെരുവമ്പ്രം ടെക്നിക്കൽ ഹൈസ്കൂളിൽ 2022-23 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചതായി തോട്ടട ടി.എച്ച്.എസ്സ് സൂപ്രണ്ട് ദിലീപ് എം വാർത്താ സമ്മേളത്തിൽ അറിയിച്ചു.

ഏപ്രിൽ ആറു വരെ പോളി അഡ്മിഷൻ ഡോട്ട് ഓർഗ് എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 7ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലായിരിക്കും റാങ്ക് തയ്യാറാക്കുക.

ഗവ. സംവരണ മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനം നടക്കുക. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം എഞ്ചിനീയറിങ്ങ് പഠനത്തിന്നുള്ള അടിത്തറ നൽകുന്നതാണ് ടെക്നിക്കൽ ഹൈസ്കൂൾ പഠനരീതി. ജനറൽ വിഷയങ്ങൾക്ക് പുറമേ ടെക്നിക്കൽ വിഷയങ്ങൾ കൂടി പഠിപ്പിക്കുന്നതാണ് ടെക്നിക്കൽ ഹൈസ്കൂളിൻ്റെ സിലബസ്.

15-ഓളം സ്പെഷ്യലൈസ്ഡ് എഞ്ചിനീയറിങ്ങ് ട്രേഡുകൾ ടി.എച്ച്.സ്സുകളിലുണ്ട്. വാർത്താ സമ്മേളനത്തിൽ നടുവിൽ ടി.എച്ച്.എസ് സുപ്രണ്ട് വി പുരുഷോത്തമൻ, നെരുവമ്പ്രം ടി.എച്ച്.എസ് സുപ്രണ്ട് പ്രദീപ് കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32722/applications-are-invited-for-class-viii-admission)