---
title: "എല്‍എസ്എസ്/ യുഎസ്എസ് പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം"
english_title: "Lss uss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32723/lss-uss"
published_at: "2022-03-19T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235cb314bcab_images.jpeg"
keywords: []
---

# എല്‍എസ്എസ്/ യുഎസ്എസ് പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം

> **Lead Summary:** കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍എസ്എസ് യുഎസ്എസ് പരീക്ഷയില്‍ ജില്ലയില്‍ മികച്ച വിജയം. എല്‍എസ്എസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജില്ലയിലെ പയ്യന്നൂര്‍, കണ്ണൂര്‍ സൗത്ത് ഉപജില്ലകളാണുള്ളത്.

## Article Content

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍എസ്എസ് യുഎസ്എസ് പരീക്ഷയില്‍ ജില്ലയില്‍ മികച്ച വിജയം. എല്‍എസ്എസ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജില്ലയിലെ പയ്യന്നൂര്‍, കണ്ണൂര്‍ സൗത്ത് ഉപജില്ലകളാണുള്ളത്.

10413 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4423 കുട്ടികള്‍ വിജയിച്ചു. എല്‍എസ്എസ് പരീക്ഷയില്‍ സംസ്ഥാനത്ത് പയ്യന്നൂര്‍ ഉപജില്ല മൂന്നാം സ്ഥാനം നേടി. ജില്ലയില്‍ ആകെ 15 ഉപജില്ലകളില്‍ പയ്യന്നൂര്‍ 56%, കണ്ണൂര്‍ സൗത്ത് 54%, കണ്ണൂര്‍ നോര്‍ത്ത് 50% എന്നിവ 50 ശതമാനത്തിലധികം വിജയം നേടി.

8253 കുട്ടികള്‍ യുഎസ്എസ് പരീക്ഷ എഴുതിയതില്‍ 1429 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. 26.5% വിജയം. കഴിഞ്ഞ വര്‍ഷം 17.31% പേരാണ് വിജയിച്ചത്. കണ്ണൂര്‍ സൗത്ത്, പയ്യന്നൂര്‍ ഉപജില്ലകളില്‍ 41% പേര്‍ വിജയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32723/lss-uss)