---
title: "സി പി എം പാർട്ടി പ്രചരണത്തിന്റെ ഭാഗമായി  മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളിൽ വ്യാപകമായി പ്രദർശിപ്പിച്ചിരിക്കുന്നു  ഇത്  പ്രതിഷേധാർഹമാണ് "
english_title: "Moochilottu Bhagwati's"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32724/moochilottu-bhagwatis"
published_at: "2022-03-19T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235cc4708b9c_Screenshot_20220319_175722.jpg"
keywords: []
---

# സി പി എം പാർട്ടി പ്രചരണത്തിന്റെ ഭാഗമായി  മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളിൽ വ്യാപകമായി പ്രദർശിപ്പിച്ചിരിക്കുന്നു  ഇത്  പ്രതിഷേധാർഹമാണ് 

> **Lead Summary:** കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളിൽ വ്യാപകമായി പ്രദർശിപ്പിച്ചിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും വാണിയ സമുദായ സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം ജില്ലയിലെ തെരുവുകളിൽ വ്യാപകമായി പ്രദർശിപ്പിച്ചിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും വാണിയ സമുദായ സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിലെ 108 ഓളം വരുന്ന മുച്ചിലോട്ട് കാവുകളിലെ ലക്ഷക്കണക്കിന് വരുന്ന വാണിയ സമുദായംഗങ്ങൾ കുലദേവതയായി ആരാധിക്കുന്നതാണ് മുച്ചിലോട്ട് ഭഗവതി. പൂർണമായ ആചാര അനുഷ്ഠാനങ്ങളോടെ സംരക്ഷിക്കപ്പെടേണ്ട കുലദേവതയെ പാർട്ടി പ്രചരണത്തിന്റെ ഭാഗമായി വ്യാപകമായി ഫ്ളക്സ് ബോർഡുകളിലും മറ്റും വികൃതമായി പ്രദർശിപ്പിച്ചിരിക്കുകയാണ്.

പാർട്ടി കൊടികളോടൊപ്പമാണ് ഇവ തെരുവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമുദായംഗങ്ങളിൽ ഉള്ളത്.

ഈ വിഷയം ബന്ധപ്പെട്ടവരെ പലതവണ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി വിജയൻ, സെക്രട്ടറി ഷാജി കുന്നാവ്, ബാബു വാരം, പ്രേമചന്ദൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32724/moochilottu-bhagwatis)