---
title: "ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല;കണ്ണൂരില്‍ 12 ഇടത്ത് എല്‍ഡിഎഫിന് ജയം"
english_title: "Anthoornagarasaba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/327613/anthoornagarasaba"
published_at: "2025-11-24T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692417fd8e56e_1000153440.jpg"
keywords: []
---

# ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല;കണ്ണൂരില്‍ 12 ഇടത്ത് എല്‍ഡിഎഫിന് ജയം

> **Lead Summary:** **കണ്ണൂര്‍: **ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി. ഈ രണ്ട് വാര്‍ഡുകളില്‍ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാര്‍ഡുകളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാര്‍ഡായ അഞ്ചാംപീടികയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫിന് എതിരില്ല.

## Article Content

**കണ്ണൂര്‍: **ആന്തൂര്‍ നഗരസഭയില്‍ മൂന്നിടത്ത് കൂടി ഇടതിന് എതിരില്ല. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് പത്രിക തള്ളി. ഈ രണ്ട് വാര്‍ഡുകളില്‍ ഇടതിന് എതിരില്ല. ഇതോടെ ഈ രണ്ട് വാര്‍ഡുകളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാര്‍ഡായ അഞ്ചാംപീടികയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതോടെ ഇവിടെയും എല്‍ഡിഎഫിന് എതിരില്ല.

നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത,തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. നിലവില്‍ കണ്ണൂരില്‍ ആകെ 12 ഇടത്ത് എല്‍ഡിഎഫിന് എതിരില്ല. 5 ആന്തൂര്‍ നഗരസഭ, 3 മലപ്പട്ടം, 4കണ്ണപുരം എന്നി വാര്‍ഡുകളാണ് എതിരില്ലാതെ വിജയം നേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/327613/anthoornagarasaba)