---
title: "കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32780/apply-now"
published_at: "2022-03-20T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62368f774c5ff_images (5).jpeg"
keywords: []
---

# കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഐഎംസി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്(അഞ്ച് മാസം), ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിങ് (നാല് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി (രണ്ട് മാസം) എന്നിവയാണ് കോഴ്‌സുകള്‍.

കോഴ്‌സിനു ശേഷം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കും. താല്‍പര്യമുള്ളവര്‍ ഐടിഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9745479354, 0497 2835987.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32780/apply-now)