---
title: "ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അഭിമുഖം 25ന്"
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32782/interview"
published_at: "2022-03-20T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623690207ce4f_images (6).jpeg"
keywords: []
---

# ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി അഭിമുഖം 25ന്

> **Lead Summary:** ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും.

## Article Content

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ അഭിമുഖം നടത്തും.

പീഡിയാട്രീഷ്യന്‍ - യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ പിജി/ ഡിപ്ലോമ/ പീഡിയാട്രിക്‌സില്‍ ഡിഎന്‍ബി/ഡിസിഎച്ച്. ടിസിഎംസി രജിസ്‌ട്രേഷനോടുകൂടിയ എംബിബിഎസും പിജിയും. പ്രായപരിധി 62 വയസ്.

ആര്‍ബിഎസ്‌കെ കോ ഓര്‍ഡിനേറ്റര്‍ - യോഗ്യത: എംഎസ്‌സി നഴ്‌സിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പ്രായപരിധി 40 വയസ്.  

ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍ - യോഗ്യത: ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡുക്കേഷന്‍ ഡിപ്ലോമ/ ഡി എഡ് ഇന്‍ സ്‌പെഷ്യല്‍ എഡുക്കേഷന്‍ (ഹിയറിംഗ് ഇംപയേര്‍ഡ്), ആര്‍സിഐ രജിസ്‌ട്രേഷനും. പ്രായപരിധി: 40 വയസ്.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497-2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32782/interview)