---
title: "യാത്രക്കാർക്കുതന്നെ നേരിട്ട്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സൗകര്യമേർപ്പെടുത്തി റെയിൽവേ."
english_title: "Train tickets"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32784/train-tickets"
published_at: "2022-03-20T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236930884501_images (7).jpeg"
keywords: []
---

# യാത്രക്കാർക്കുതന്നെ നേരിട്ട്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സൗകര്യമേർപ്പെടുത്തി റെയിൽവേ.

> **Lead Summary:**  ക്യു.ആർ. കോഡ്‌ സ്കാൻചെയ്ത്‌ യാത്രക്കാർക്കുതന്നെ നേരിട്ട്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സൗകര്യമേർപ്പെടുത്തി റെയിൽവേ. റെയിൽവേസ്‌റ്റേഷനിലെ ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിങ്‌ മെഷീനിലാണ്‌ (എ.ടി.വി.എം.) വളരെയെളുപ്പം ടിക്കറ്റെടുക്കാവുന്ന തരത്തിൽ ക്യു.ആർ. കോഡ്‌ സൗകര്യംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്‌.

## Article Content

 ക്യു.ആർ. കോഡ്‌ സ്കാൻചെയ്ത്‌ യാത്രക്കാർക്കുതന്നെ നേരിട്ട്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സൗകര്യമേർപ്പെടുത്തി റെയിൽവേ. റെയിൽവേസ്‌റ്റേഷനിലെ ഓട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിങ്‌ മെഷീനിലാണ്‌ (എ.ടി.വി.എം.) വളരെയെളുപ്പം ടിക്കറ്റെടുക്കാവുന്ന തരത്തിൽ ക്യു.ആർ. കോഡ്‌ സൗകര്യംകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്‌.

ദക്ഷിണറെയിൽവേയുടെ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ സൗകര്യം നിലവിൽവന്നു. എ.ടി.വി.എമ്മിലെ സ്‌ക്രീനിൽ തെളിയുന്ന ക്യു.ആർ.കോഡ്‌ മൊബൈൽ ഫോൺവഴി സ്കാൻ ചെയ്തത്‌ പണമടയ്ക്കാം. ഗൂഗിൾ പേ, പേ.ടി.എം., ഫോൺപേ തുടങ്ങിയ വാലറ്റുകൾ ഉപയോഗിക്കാം. ടിക്കറ്റ്‌ പ്രിന്റ്‌ ചെയ്‌തുകിട്ടും.

റിസർവേഷനല്ലാത്ത ജനറൽ ടിക്കറ്റ്‌, പ്ലാറ്റ്‌ഫോം ടിക്കറ്റ്‌, സീസൺ ടിക്കറ്റ്‌ പുതുക്കൽ എന്നിവയ്ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം. സ്‌മാർട്ട് കാർഡ്‌ ഉപയോഗിച്ച്‌ എ.ടി.വി.എമ്മുകളിൽനിന്ന്‌ ടിക്കറ്റെടുക്കാവുന്ന സംവിധാനമാണ്‌ ഇപ്പോഴുള്ളത്‌. ഈ കാർഡ്‌ ചാർജ്‌ ചെയ്‌ത്‌ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പ്രധാന സ്റ്റേഷനുകളിൽ റിട്ടയർ ചെയ്‌ത ജീവനക്കാരനെ യാത്രക്കാരുടെ സഹായത്തിന്‌ നിയോഗിച്ചിരുന്നു. ഇനിമുതൽ ആരുടേയും സഹായമില്ലാതെ യാത്രക്കാർക്ക്‌ നേരിട്ട്‌ ടിക്കറ്റെടുക്കാം.

മൊബൈൽ ഫോണിൽ ടിക്കെറ്റടുക്കാവുന്ന ‘യു.ടി. എസ്.‌ഓൺ മൊബൈൽ’ എന്ന ആപ്പും പ്രവർത്തിച്ചുതുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32784/train-tickets)