---
title: "അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത"
english_title: "Rain update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32790/rain-update"
published_at: "2022-03-20T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62369d1c35448_images (8).jpeg"
keywords: []
---

# അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത

> **Lead Summary:** തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത.

## Article Content

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത.

അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

നിലവില്‍ വടക്കുദിശയില്‍ സഞ്ചരിക്കുന്ന ന്യൂമര്‍ദം ഞായറാഴ്ച രാവിലെയോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം തീവ്രന്യൂനമര്‍ദമായി, തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 22-ഓടെ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32790/rain-update)