---
title: "എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇഡി കസ്റ്റഡിയിൽ"
english_title: "MES President Fazal Ghafoor in ED custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328314/mes-president-fazal-ghafoor-in-ed-custody"
published_at: "2025-11-28T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692941167a114_IMG-20251128-WA0023.jpg"
keywords: []
---

# എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇഡി കസ്റ്റഡിയിൽ

> **Lead Summary:** കൊച്ചി : എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ​ഗഫൂ‍ർ.

## Article Content

കൊച്ചി : എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ​ഗഫൂ‍ർ.

കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക്‌ മുന്നിൽ ഹാജരാകാത്തതിനാൽ ഇന്ന് വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328314/mes-president-fazal-ghafoor-in-ed-custody)