---
title: "ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു"
english_title: "Sanbarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328344/sanbarimala"
published_at: "2025-11-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69295debad431_1000154934.jpg"
keywords: []
---

# ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

> **Lead Summary:** **തിരുവനന്തപുരം : ** ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് ഇതുവരെയായി ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം പത്തു ലക്ഷം കടന്നു. 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനം നടത്തിയത്.

## Article Content

**തിരുവനന്തപുരം : ** ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഖദര്‍ശനം നടത്താം. ഈ മണ്ഡലകാലത്ത് ഇതുവരെയായി ശബരിമല ദര്‍ശനം നടത്തിയവരുടെ എണ്ണം പത്തു ലക്ഷം കടന്നു. 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനം നടത്തിയത്.

ദേവസ്വം വകുപ്പിൻ്റെ ദീർഘ വീക്ഷണത്തോടെയുള്ള ക്രമീകരണങ്ങളിലും പ്രവർത്തനങ്ങളിലും വലിയ തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മടങ്ങുന്നത്. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ് സ്ലോട്ടുകളുടെ എണ്ണം 5000 ആയി തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328344/sanbarimala)