---
title: "‘കോൺഗ്രസ് അഭിമാനകരമായ തീരുമാനം എടുത്തു, രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു’; വി ഡി സതീശൻ"
english_title: "Vdsatheesan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328541/vdsatheesan"
published_at: "2025-11-29T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ab7d4e676e_1000155291.jpg"
keywords: []
---

# ‘കോൺഗ്രസ് അഭിമാനകരമായ തീരുമാനം എടുത്തു, രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു’; വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം : **രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം തയ്യാറാക്കിയ വീക്ഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളി. രാഹുലിനെതിരായ പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമാണ്. കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഐഎം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനെന്നും സതീശൻ പറഞ്ഞു.

പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാള്‍ പയ്യന്നൂരിൽ സ്ഥാനാര്‍ത്ഥിയാണ് ധാര്‍മികതയില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. എന്നിട്ടാണ് ക്രിമിനലുകളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഡി സതീശൻ.

നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ യുഡിഎഫുകാർ ചിരിക്കാൻ മറക്കണ്ടന്നും അവരുടെ വോട്ട് ഇത്തവണ യുഡിഎഫിനുള്ളതാണ് പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും നൂറുവർഷം കഴിഞ്ഞാലും പിഎസ്‌സി പരീക്ഷയിൽ ഉത്തരം മാറില്ലെന്നും വിഡി സതീശൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328541/vdsatheesan)