---
title: "ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി"
english_title: "Operationnumgor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328545/operationnumgor"
published_at: "2025-11-29T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692aba274f755_1000155298.jpg"
keywords: []
---

# ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

> **Lead Summary:** **തിരുവനന്തപുരം : ** ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു.

## Article Content

**തിരുവനന്തപുരം : ** ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു.

അതേസമയം, ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം തുടരുകയാണ്. ഭൂട്ടാൻ കാർ കളളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇ.ഡി.യും ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കി ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇ.ഡിയുടെ അന്വേഷണം.

വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തതായി കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുള്ളവർക്ക് അന്വേഷണം സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. നടൻ ദുൽഖറിനും നോട്ടീസ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328545/operationnumgor)