---
title: "കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു"
english_title: "MLA Kanathil Jamila passed away  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328597/mla-kanathil-jamila-passed-away"
published_at: "2025-11-29T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b189456413_mla.jpg"
keywords: []
---

# കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

> **Lead Summary:** കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബദും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ‌ കഴിയവേയാണ് മരണം. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർഥി എന്‍.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍ അയ്റീജ് റഹ്‌മാന്‍, അനൂജ.

## Article Content

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. അർബദും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ‌ കഴിയവേയാണ് മരണം. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് നിയമസഭയിലേക്കെത്തി. 8472 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാർഥി എന്‍.സുബ്രഹ്‌മണ്യനെ പരാജയപ്പെടുത്തിയത്. അത്തോളി ചോയികുളം സ്വദേശിനിയാണ്. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്‌മാന്‍, മക്കള്‍ അയ്റീജ് റഹ്‌മാന്‍, അനൂജ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328597/mla-kanathil-jamila-passed-away)