---
title: "വയനാട് ജില്ലയിലെ കർഷകർ ആറളം ഫാം സന്ദർശിച്ചു."
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328610/wayanad"
published_at: "2025-11-30T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b8b810bb92_IMG-20251130-WA0003.jpg"
keywords: []
---

# വയനാട് ജില്ലയിലെ കർഷകർ ആറളം ഫാം സന്ദർശിച്ചു.

> **Lead Summary:** ആറളം വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ 22 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കർഷകർ ആറളം ഫാം സന്ദർശിച്ചു. കർഷകർക്ക് ആറളം ഫാം മാനേജിംഗ് ഡയറക്ടർ സുജീഷ്.കെ.എ.എസ്, ഡോ.കെ.പി നിതീഷ്കുമാർ എന്നിവർ ഫാമിനെ പറ്റിയുള്ള വിവരണം നൽകി.

## Article Content

ആറളം വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ 22 പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കർഷകർ ആറളം ഫാം സന്ദർശിച്ചു. കർഷകർക്ക് ആറളം ഫാം മാനേജിംഗ് ഡയറക്ടർ സുജീഷ്.കെ.എ.എസ്, ഡോ.കെ.പി നിതീഷ്കുമാർ എന്നിവർ ഫാമിനെ പറ്റിയുള്ള വിവരണം നൽകി.

ഫാം സൂപ്രണ്ട് പ്രണവ്.എം.എസ്,അമൽരൂപ്, അയന.പി.വി എന്നിവർ കർഷകരെ ഫാമിലെ കൃഷിയിടവും, സംസ്കരണ യൂണിറ്റുകളും പരിചയപ്പെടുത്തി. ഫാമിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വൈവിധ്യ വൽക്കരണ പ്രവർത്തനങ്ങൾ, തുടങ്ങിയവയും കർഷകരെ പരിചയപ്പെടുത്തി. അതോടൊപ്പം ശാസ്ത്രീയ തേനീച്ച വളർത്തലും, മൃഗപരിപാലനവും കർഷകരെ പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328610/wayanad)