---
title: "ജൻ ജാതീയ ഗൗരവ് ദിവസ് 2025 ബിർസ മുണ്ട അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു"
english_title: "jan jatiya gaurav diwas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328629/jan-jatiya-gaurav-diwas"
published_at: "2025-11-30T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692bc9c698553_WhatsApp_Image_2025-11-30_at_10.03.46.jpeg"
keywords: []
---

# ജൻ ജാതീയ ഗൗരവ് ദിവസ് 2025 ബിർസ മുണ്ട അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: ജൻ ജാതീയ ഗൗരവ് ദിവസ് 2025 ൻ്റെ ഭാഗമായി ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഭഗവാൻ ബിർസ മുണ്ടയുടെ 150 -ാം ജന്മവാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. തിരുനെല്ലി ഗവ: ആശ്രമം സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിധീഷ് കുമാർ ബിർസ മുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. ആറളം ഇഡിസി മുഖാന്തിരം നോട്ട്ബുക്കുകളും ആറളം എഫ് ഡി എ നിർമ്മിച്ച പേപ്പർ പേനകളും ആറളം വൈൽഡ് ലൈഫ് വാർഡൻ വിതരണം ചെയ്തു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജീവ് കുമാർ, ആറളം ഇ ഡി സി സെക്രട്ടറി കെ.വി. സിജേഷ്, എം ആർ എസ് സീനിയർ അസിസ്റ്റന്റ് ഷൈനിമോൾ എന്നിവർ സംസാരിച്ചു. , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജിഷ്ണു, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രശ്മി എന്നിവർ ചടങ്ങിൽ പങ്കാളികളായി.

## Article Content

ഇരിട്ടി: ജൻ ജാതീയ ഗൗരവ് ദിവസ് 2025 ൻ്റെ ഭാഗമായി ആറളം ഫാം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വെച്ച് ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഭഗവാൻ ബിർസ മുണ്ടയുടെ 150 -ാം ജന്മവാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. തിരുനെല്ലി ഗവ: ആശ്രമം സ്കൂൾ സീനിയർ സൂപ്രണ്ട് ജയൻ നാലുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിധീഷ് കുമാർ ബിർസ മുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. ആറളം ഇഡിസി മുഖാന്തിരം നോട്ട്ബുക്കുകളും ആറളം എഫ് ഡി എ നിർമ്മിച്ച പേപ്പർ പേനകളും ആറളം വൈൽഡ് ലൈഫ് വാർഡൻ വിതരണം ചെയ്തു. ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജീവ് കുമാർ, ആറളം ഇ ഡി സി സെക്രട്ടറി കെ.വി. സിജേഷ്, എം ആർ എസ് സീനിയർ അസിസ്റ്റന്റ് ഷൈനിമോൾ എന്നിവർ സംസാരിച്ചു. , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജിഷ്ണു, സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രശ്മി എന്നിവർ ചടങ്ങിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328629/jan-jatiya-gaurav-diwas)