---
title: "മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍"
english_title: "95.93 grams of MDMA seized in Muthanga; Drug trafficking associates also caught"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328643/9593-grams-of-mdma-seized-in-muthanga-drug-trafficking-associates-also-caught"
published_at: "2025-11-30T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692be3ff8324f_Screenshot_2025-11-30_115407.jpg"
keywords: []
---

# മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട; ലഹരികടത്ത് കൂട്ടാളികളും വലയില്‍

> **Lead Summary:** ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍, ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്, കോട്ടക്കല്‍, കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍, കെ.എം. റാഷിദ് എന്നിവരെയാണ് ബത്തേരി പോലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്.

## Article Content

ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍, ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്, കോട്ടക്കല്‍, കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍, കെ.എം. റാഷിദ് എന്നിവരെയാണ് ബത്തേരി പോലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്.

22.11.2025 തീയതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍.65 എന്‍. 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

ഷമീമിന് ബാംഗ്‌ളൂരില്‍ മയക്കുമരുന്ന് വാങ്ങേണ്ട ലൊക്കേഷന്‍ ഷെയര്‍ ചെയ്തതും ലഹരി വാങ്ങാനുള്ള പണം പങ്കുവെച്ച് നല്‍കിയതും ഇവരാണ്. ഇവരുടെ ഫോണില്‍ നിന്ന് മയക്കു മരുന്നു കച്ചവടവുമായി ബന്ധപ്പെട്ട ചാറ്റുകളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്‍ ഹമീദിന് കോട്ടക്കല്‍ സ്‌റ്റേഷനില്‍ ബലാല്‍സംഗത്തിനും, മലപ്പുറം സ്‌റ്റേഷനുകളില്‍ ലഹരികടത്തിനും കേസുണ്ട്. കെ.എം. റാഷിദ് കാടാമ്പുഴ സ്‌റ്റേഷനിലെ ലഹരി കേസില്‍ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328643/9593-grams-of-mdma-seized-in-muthanga-drug-trafficking-associates-also-caught)