---
title: "കളമശ്ശേരി HMTക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328668/founddeadbody"
published_at: "2025-11-30T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c0b2a12ffb_1000155540.jpg"
keywords: []
---

# കളമശ്ശേരി HMTക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

> **Lead Summary:** **എറണാകുളം: **കളമശ്ശേരി HMTക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ലാമയുടെതാണ് മൃതദേഹം എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉടൻ നടക്കും.

## Article Content

**എറണാകുളം: **കളമശ്ശേരി HMTക്ക് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്നാണ് സംശയം. ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ലാമയുടെതാണ് മൃതദേഹം എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉടൻ നടക്കും.

സൂരജ് ലാമയുടെ മകനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. ഓർമശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്.ഒക്ടോബർ 10ന് രാത്രിയോടെ എൻഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ അദ്ദേഹത്തിന്റെ മംഗലാപുരത്തുള്ള മകൻ എത്തിയ ശേഷമാകും ഡിഎൻഎ പരിശോധന. ലാമ ധരിച്ചിരുന്ന വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും വിവരമുണ്ട്.

മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓർമ നഷ്ടപ്പെട്ടതിനെ തുടർന്ന് ലാമയെ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328668/founddeadbody)