---
title: "യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍"
english_title: "Vadakaradysp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328689/vadakaradysp"
published_at: "2025-11-30T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692c338b3b0cf_1000155568.jpg"
keywords: []
---

# യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

> **Lead Summary:** **വടകര : ** വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. അനാശാസ്യക്കേസില്‍ പിടികൂടിയ യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവത്തിലാണ് നപടി. ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്പിക്കെതിരായ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

## Article Content

**വടകര : ** വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. പദവി ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. അനാശാസ്യക്കേസില്‍ പിടികൂടിയ യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ച സംഭവത്തിലാണ് നപടി. ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഡിവൈഎസ്പിക്കെതിരായ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ശരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്. 2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതയാണ് വിവരം. നിലവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി എ ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ശിപാര്‍ശ ഉണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328689/vadakaradysp)