---
title: "സംസ്ഥാന എന്‍ജിനിയറിങ്,ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു"
english_title: "Keam exam date"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32883/keam-exam-date"
published_at: "2022-03-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623712a9008de_images (1).jpeg"
keywords: []
---

# സംസ്ഥാന എന്‍ജിനിയറിങ്,ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു

> **Lead Summary:** തിരുവനന്തപുരം: ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2022–23 വര്‍ഷത്തെ സംസ്ഥാന എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു.

## Article Content

തിരുവനന്തപുരം: ജൂണ്‍ 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2022–23 വര്‍ഷത്തെ സംസ്ഥാന എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു.

ഇതേ ദിവസം സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ തുടരുന്ന സാഹചര്യത്തിലും ക്ലാറ്റ് അടക്കമുള്ള ദേശീയ തലത്തിലെ ചില പരീക്ഷകള്‍ സമീപദിവസങ്ങളില്‍ നടത്തുന്ന പശ്ചാത്തലത്തിലുമാണ് കീം പ്രവേശന പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്.

അനുയോജ്യമായ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32883/keam-exam-date)