---
title: "കണ്ണൂർ താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ"
english_title: "A young man and a young woman were arrested with MDMA from a hotel room in Thavakkara, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/328978/a-young-man-and-a-young-woman-were-arrested-with-mdma-from-a-hotel-room-in-thavakkara-kannur"
published_at: "2025-12-02T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂർ താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

> **Lead Summary:** കണ്ണൂർ: താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. കണ്ണൂർ തയ്യിൽ മരക്കാർ കണ്ടി ചെറിയനാടി സി.എച്ച്.ആരിഫ് , മരക്കാർകണ്ടി പടിഞ്ഞാറെ വീട്ടിൽ കെ. അപർണ അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

## Article Content

കണ്ണൂർ: താവക്കരയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. കണ്ണൂർ തയ്യിൽ മരക്കാർ കണ്ടി ചെറിയനാടി സി.എച്ച്.ആരിഫ് , മരക്കാർകണ്ടി പടിഞ്ഞാറെ വീട്ടിൽ കെ. അപർണ അനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

താവക്കരയിലെ ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്‌റ്റിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. ഇവരിൽ നിന്ന് 2.94 ഗ്രാം എംഡിഎംഎ പിടികൂടി. യുവതി നേരത്തെയും ലഹരിമരുന്നുമായി പിടിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/328978/a-young-man-and-a-young-woman-were-arrested-with-mdma-from-a-hotel-room-in-thavakkara-kannur)