---
title: "കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു"
english_title: "Forest Department to catch the tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329041/forest-department-to-catch-the-tiger"
published_at: "2025-12-02T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eeb8b2b4d9_30.jpg"
keywords: []
---

# കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

> **Lead Summary:** കേളകം: കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇവിടെ കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാണ് ഇന്നലെ വന്യമൃഗം കൊന്നു ഭക്ഷിച്ചത്. പുലിയോ കടുവയോ ആണ് പോത്തിനെ ആക്രമിച്ചതെന്നാണ് കരുതുന്നത്. പ്രദേശത്ത് മുൻപ് , പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനം വകുപ്പിനോട് കൂട് വെച്ച് വന്യജീവിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏതായാലും പോത്തിനെ കൊന്ന് ഭക്ഷിച്ച സ്ഥലത്ത് തന്നെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

## Article Content

കേളകം: കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇവിടെ കുരിശുമൂട്ടിൽ ജോർജിന്റെ പോത്തിനെയാണ് ഇന്നലെ വന്യമൃഗം കൊന്നു ഭക്ഷിച്ചത്. പുലിയോ കടുവയോ ആണ് പോത്തിനെ ആക്രമിച്ചതെന്നാണ് കരുതുന്നത്. പ്രദേശത്ത് മുൻപ് , പുലിയുടെയും കടുവയുടെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള പ്രദേശമാണ്. പലതവണ വനം വകുപ്പിനോട് കൂട് വെച്ച് വന്യജീവിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏതായാലും പോത്തിനെ കൊന്ന് ഭക്ഷിച്ച സ്ഥലത്ത് തന്നെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329041/forest-department-to-catch-the-tiger)