---
title: "എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു"
english_title: "SIR organizes digitalization camps"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329277/sir-organizes-digitalization-camps"
published_at: "2025-12-04T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69310c1abd30b_Screenshot_2025-12-04_094938.jpg"
keywords: []
---

# എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

> **Lead Summary:** ബി.എൽ.ഒ മാരെ സഹായിക്കുന്നതിനായി ബൂത്തടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബി.എൽ.ഒ മാർക്ക് എന്യുമറേഷൻ ഫോം ശേഖരിക്കൽ പൂർത്തീകരിക്കുന്നതിന് ആവശ്യമെങ്കിൽ വാഹനസൗകര്യം ക്യാമ്പിൽ ലഭ്യമാക്കും. എസ് ഐ ആർ മാപ്പിംഗ്, ഡിജിറ്റൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കളക്ടറേറ്റിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്റർ പ്രവർത്തിക്കുന്നതാണ്. (കോൾ സെന്റർ നമ്പർ : 9495648250). കൂടാതെ രാത്രി ഏഴ് മുതൽ എട്ടുമണി വരെ ബി.എൽ.ഒ മാർക്ക് സംശയ നിവാരണത്തിനായി ഓൺലൈൻ ക്ലാസ് നടത്തും. ജില്ലയിൽ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബി.എൽ.ഒ മാർക്ക് സഹായകരമാകുന്ന തരത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു

## Article Content

ബി.എൽ.ഒ മാരെ സഹായിക്കുന്നതിനായി ബൂത്തടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ബി.എൽ.ഒ മാർക്ക് എന്യുമറേഷൻ ഫോം ശേഖരിക്കൽ പൂർത്തീകരിക്കുന്നതിന് ആവശ്യമെങ്കിൽ വാഹനസൗകര്യം ക്യാമ്പിൽ ലഭ്യമാക്കും. എസ് ഐ ആർ മാപ്പിംഗ്, ഡിജിറ്റൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് കളക്ടറേറ്റിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 5.30 വരെ കോൾ സെന്റർ പ്രവർത്തിക്കുന്നതാണ്. (കോൾ സെന്റർ നമ്പർ : 9495648250). കൂടാതെ രാത്രി ഏഴ് മുതൽ എട്ടുമണി വരെ ബി.എൽ.ഒ മാർക്ക് സംശയ നിവാരണത്തിനായി ഓൺലൈൻ ക്ലാസ് നടത്തും. ജില്ലയിൽ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബി.എൽ.ഒ മാർക്ക് സഹായകരമാകുന്ന തരത്തിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329277/sir-organizes-digitalization-camps)