---
title: "സെപ്റ്റിക് ടാങ്കിൽ വീണ്  മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം"
english_title: "Three-year-old dies after falling into septic tank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329604/three-year-old-dies-after-falling-into-septic-tank"
published_at: "2025-12-06T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69337e9fe1456_IMG-20251206-WA0002.jpg"
keywords: []
---

# സെപ്റ്റിക് ടാങ്കിൽ വീണ്  മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** തലശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീണതെന്നാണ് സംശയം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

## Article Content

തലശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കതിരൂർ പുല്യോട് വെസ്റ്റ് സ്വദേശി അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്. തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ പോകുന്നതിനിടെ കുട്ടി അബദ്ധത്തിൽ വീണതെന്നാണ് സംശയം. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329604/three-year-old-dies-after-falling-into-septic-tank)