---
title: "എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329616/thiruvanaththapuram"
published_at: "2025-12-06T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

> **Lead Summary:** തിരുവനന്തപുരം : കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ അറിയിച്ചു. അന്തിമ പട്ടിക ഡിസംബർ 21നും കരട് വോട്ടർ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

## Article Content

തിരുവനന്തപുരം : കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ അറിയിച്ചു. അന്തിമ പട്ടിക ഡിസംബർ 21നും കരട് വോട്ടർ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവം പ​രി​ഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിർദ്ദേശം നൽകിയിരുന്നു. എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതൽ സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോ​ഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329616/thiruvanaththapuram)