---
title: "ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം"
english_title: "Nationalhiway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329702/nationalhiway"
published_at: "2025-12-06T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f42f6ef3c_1000157178.jpg"
keywords: []
---

# ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

> **Lead Summary:** **കൊല്ലം : **മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാന്‍ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 8 ന് മുന്‍പ് സര്‍വീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തില്‍ ഉറപ്പ് നല്‍കി. അതേസമയം അപകട കാരണം സംബന്ധിച്ച് നിര്‍മ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റിയോ വിശദീകരണം നല്‍കിയില്ല.

## Article Content

**കൊല്ലം : **മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാന്‍ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 8 ന് മുന്‍പ് സര്‍വീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തില്‍ ഉറപ്പ് നല്‍കി. അതേസമയം അപകട കാരണം സംബന്ധിച്ച് നിര്‍മ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റിയോ വിശദീകരണം നല്‍കിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329702/nationalhiway)