---
title: "ഏഴിമല നാവിക അക്കാദമിയിൽ പായ്‌വഞ്ചിയോട്ട മത്സരത്തിന് ഇന്ന് തുടക്കം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/329963/kannur"
published_at: "2025-12-08T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69365ec1acf8e_IMG-20251208-WA0009.jpg"
keywords: []
---

# ഏഴിമല നാവിക അക്കാദമിയിൽ പായ്‌വഞ്ചിയോട്ട മത്സരത്തിന് ഇന്ന് തുടക്കം

> **Lead Summary:** ഏഴിമല : ഏഴിമല നാവിക അക്കാദമി സംഘടിപ്പിക്കുന്ന അഡ്മിറൽസ് കപ്പിനുവേണ്ടിയുള്ള അന്താരാഷ്ട്ര പായ്‌വഞ്ചിയോട്ട മത്സരം എട്ടുമുതൽ 13 വരെ ഏഴിമല കടലിൽ നടക്കും. 35 രാജ്യങ്ങളിലെ നാവിക ടീമുകൾ പങ്കെടുക്കും. ഇന്ത്യൻ നാവിക അക്കാദമി ഏഴിമല, നാഷണൽ ഡിഫൻസ് അക്കാദമി എന്നിവയാണ് ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന ടീമുകൾ.

## Article Content

ഏഴിമല : ഏഴിമല നാവിക അക്കാദമി സംഘടിപ്പിക്കുന്ന അഡ്മിറൽസ് കപ്പിനുവേണ്ടിയുള്ള അന്താരാഷ്ട്ര പായ്‌വഞ്ചിയോട്ട മത്സരം എട്ടുമുതൽ 13 വരെ ഏഴിമല കടലിൽ നടക്കും. 35 രാജ്യങ്ങളിലെ നാവിക ടീമുകൾ പങ്കെടുക്കും. ഇന്ത്യൻ നാവിക അക്കാദമി ഏഴിമല, നാഷണൽ ഡിഫൻസ് അക്കാദമി എന്നിവയാണ് ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്ന ടീമുകൾ.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിൽനിന്നുള്ള രാജ്യങ്ങൾ പങ്കെടുക്കും. വിവിധ സാംസ്കാരിക പരിപാടികളും അനുബന്ധമായി നടക്കും. 13-ന് സമാപന ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യും. വിവിധ രാജ്യങ്ങളിലെ നാവിക സേനകൾ തമ്മിലുള്ള സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/329963/kannur)