---
title: "'മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്'; ദിലീപിന്റെ ആദ്യപ്രതികരണം"
english_title: "Dileepsreaction"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330034/dileepsreaction"
published_at: "2025-12-08T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693691d0a2948_1000157669.jpg"
keywords: []
---

# 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്'; ദിലീപിന്റെ ആദ്യപ്രതികരണം

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ദിലീപ്. 'സർവശക്തനായ ദൈവത്തിന് നന്ദി', എന്നായിരുന്നു കേസിൽ വിധി കേട്ട് കോടതിയിൽനിന്ന് പുറത്തേക്കുവന്ന ദിലീപിന്റെ ആദ്യപ്രതികരണം. സത്യം ജയിച്ചുവെന്ന് പറഞ്ഞ നടൻ, കേസിലെ യഥാർഥ ഗൂഢാലോചന തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നുവെന്ന് ആരോപിച്ചു. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കുറ്റപ്പെടുത്തി.

## Article Content

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ദിലീപ്. 'സർവശക്തനായ ദൈവത്തിന് നന്ദി', എന്നായിരുന്നു കേസിൽ വിധി കേട്ട് കോടതിയിൽനിന്ന് പുറത്തേക്കുവന്ന ദിലീപിന്റെ ആദ്യപ്രതികരണം. സത്യം ജയിച്ചുവെന്ന് പറഞ്ഞ നടൻ, കേസിലെ യഥാർഥ ഗൂഢാലോചന തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നുവെന്ന് ആരോപിച്ചു. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്നും ദിലീപ് കുറ്റപ്പെടുത്തി.

കേസിലെ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തിരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഇങ്ങനെ ഒരു നടപടി ഉണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയെ കൂട്ടുപിടിച്ച് ജയിലിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് പോലീസ് സംഘം അവർക്ക് ഒത്താശ ചെയ്‌ കൊടുക്കുന്ന ചില മാധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ കള്ള ക്കഥ പ്രചരിപ്പിക്കുകയും ചെയ്തത് , ദിലീപ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330034/dileepsreaction)