---
title: "സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി ഡിവൈഎഫ്ഐ വെള്ളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അധികൃതർ"
english_title: "DYFI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33007/dyfi"
published_at: "2022-03-21T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623821b144ff1_Picsart_22-03-21_12-26-21-628.jpg"
keywords: []
---

# സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി ഡിവൈഎഫ്ഐ വെള്ളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അധികൃതർ

> **Lead Summary:** സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി ഡിവൈഎഫ്ഐ വെള്ളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അധികൃതർ. പ്രവർത്തനങ്ങളുടെ ഭാഗമായി രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.

## Article Content

സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി ഡിവൈഎഫ്ഐ വെള്ളൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അധികൃതർ. പ്രവർത്തനങ്ങളുടെ ഭാഗമായി രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.

വെള്ളൂർ വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള രക്തഗ്രൂപ്പ്‌ ഡയറക്ടറി പ്രകാശനം നടന്നു.സഹകരണ ആശുപത്രി ബ്ലഡ്‌ ബേങ്കിൽ വെച്ച് നടന്ന പരിപാടി ഡി വൈ എഫ്ഐ  പയ്യന്നൂർ ബ്ലോക്ക്‌ പ്രസിഡണ്ട്‌ പി.പി.അനീഷ ഉദ്ഘാടനം ചെയ്തു.

തുടർന്ന് 'സമ' സബ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രക്തദാനവും നടന്നു.എം. രഞ്ജിത്ത്, കെ. സുജിൽ .കെ വികാസ്, ധന്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33007/dyfi)