---
title: "ജല സന്ദേശ യാത്രയും ജല പാർലമെൻ്റിലേക്കുള്ള നദി ജലം ശേഖരിക്കലും നടത്തി"
english_title: "River water collection was also done"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33010/river-water-collection-was-also-done"
published_at: "2022-03-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238262d667d4_Picsart_22-03-21_12-45-20-615.jpg"
keywords: []
---

# ജല സന്ദേശ യാത്രയും ജല പാർലമെൻ്റിലേക്കുള്ള നദി ജലം ശേഖരിക്കലും നടത്തി

> **Lead Summary:** മാർച്ച് 22 ജലദിനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ജലസന്ദേശ യാത്ര നടത്തി. പെരുമ്പപുഴയുടെ തീരത്ത് വെച്ച് നടന്ന ജലശേഖരണ പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി.ലളിത നിർവ്വഹിച്ചു.

## Article Content

മാർച്ച് 22 ജലദിനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ജലസന്ദേശ യാത്ര നടത്തി. പെരുമ്പപുഴയുടെ തീരത്ത് വെച്ച് നടന്ന ജലശേഖരണ പരിപാടിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി.ലളിത നിർവ്വഹിച്ചു.

പെരുമ്പ പുഴയിൽ നിന്നും ജലം ശേഖരിച്ച് സുസ്ഥിര ഡയറക്ടർ സണ്ണി ആശാരി പറമ്പിലിന് കൈമാറി. ജലസ്രോതസ്സുകളുടെ നവീകരണവും, ശുദ്ധീകരണവും ഉറപ്പാക്കുന്ന സർക്കാരിന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിലെ 44 നദികളിൽ നിന്നും ജലം ശേഖരിച്ച് മാർച്ച് 22 ജലദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജല പാർലമെന്റിലേക്ക് സമർപ്പിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, ജലജീവൻ മിഷൻ പ്രൊജക്റ്റ്‌ മാനേജർ ആന്റണി പി, പ്രൊജക്റ്റ്‌ കോർഡിനേറ്റർ ജയകുമാർ. എസ്. ശരത്. ടി. കെ.നഗരസഭ റവന്യു ഇൻസ്പെക്ടർ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33010/river-water-collection-was-also-done)