---
title: "യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കെ- റയിൽ കല്ല് സ്ഥാപിക്കാനുള്ള ശ്രമം: നേരിയ സംഘർഷം "
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33019/k-rail"
published_at: "2022-03-21T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62382c4de23be_Picsart_22-03-21_13-11-26-062.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കെ- റയിൽ കല്ല് സ്ഥാപിക്കാനുള്ള ശ്രമം: നേരിയ സംഘർഷം 

> **Lead Summary:** ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കുന്ന കെ- റയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പുരയിടത്തിൽ പോലും കെ-റയിൽ കല്ല് സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കെ- റയിൽ കല്ല് സ്ഥാപിക്കാനുള്ള ശ്രമം നേരിയ സംഘർഷത്തിനിടയാക്കി.

## Article Content

ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കുന്ന കെ- റയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പുരയിടത്തിൽ പോലും കെ-റയിൽ കല്ല് സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ കെ- റയിൽ കല്ല് സ്ഥാപിക്കാനുള്ള ശ്രമം നേരിയ സംഘർഷത്തിനിടയാക്കി.

ഇന്നു രാവിലെ 12 മണിയോടെ എത്തിയ പ്രവർത്തകർ കളക്ടറേറ്റ് പ്രധാന കവാടം വഴി സിവിൽ സ്റ്റേഷൻ വളപ്പിൽ കടന്ന് മുദ്രാവാക്യം വിളിയോടെ കെ- റയിൽ കുറ്റി നാട്ടുകയായിരുന്നു. ഇതിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പോലീസും യൂത്ത് കോൺസ് പ്രവർത്തകരും തമ്മിലെ ഉന്തിലും തള്ളിലും കലാശിച്ചു.

ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, റിനിൽ മതുക്കോത്ത്, നികേത് നാറാത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ 20 ഓളം പ്രവർത്തകരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.

നാട്ടിയ കല്ലിന് സംരക്ഷണ തീർത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റാൻ പോലീസ് ഏറെ വിഷമിച്ചു. ടൗൺ സിഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിലെ പോലീസുകാർ രാവിലെ മുതൽ കളക്ടറേറ്റിലെ രണ്ട് കവാടത്തിലും നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33019/k-rail)