---
title: "ഇഡാഫെസ്റ്റ് 19 ന് കണ്ണൂരിൽ"
english_title: "Edafestinkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330217/edafestinkannur"
published_at: "2025-12-09T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937e02a2b6cf_1000158104.jpg"
keywords: []
---

# ഇഡാഫെസ്റ്റ് 19 ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിന് പുതിയ നൃത്താനുഭവം പകർന്നു നൽകിയ ഇഡാ ഫെസ്റ്റിന്റെ ഏഴാമത് എഡിഷൻ ഡിസംബർ 19, 20 തീയ്യതികളിൽ കണ്ണൂർ ജവഹർലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികളായ ഷൈജ ബിനീഷും ബിനീഷ് കിരണും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 ന് വൈകു: 6-15 ന് ഫെസ്റ്റ് ഉൽഘാടനം ചെയ്യും തുടർന്ന് ഷൈജ ബിനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ: നീനപ്രസാദിന്റെ മോഹിനിയാട്ടം. 20 ന് പത്മശ്രി ഗീതചന്ദ്രൻ (ഡൽഹി) അവതരിപ്പിക്കുന്ന ഭരതനാട്യം, അൻഷിക കതറിയ (ലക്നോ ) അവതരിപ്പിക്കുന്ന കഥക് എന്നിവയുണ്ടാകും. നേരത്തെ നടത്തിയ ഫെസ്റ്റിൽലോക പ്രശസ്തരായ പല നർത്തകരേയും കണ്ണൂരിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫെസ്റ്റിന്റെ പ്രവേശനം തികച്ചും സൗജന്യമാണെന്നും സംഘാടകർ പറഞ്ഞു.

## Article Content

**കണ്ണൂർ: **കണ്ണൂരിന് പുതിയ നൃത്താനുഭവം പകർന്നു നൽകിയ ഇഡാ ഫെസ്റ്റിന്റെ ഏഴാമത് എഡിഷൻ ഡിസംബർ 19, 20 തീയ്യതികളിൽ കണ്ണൂർ ജവഹർലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികളായ ഷൈജ ബിനീഷും ബിനീഷ് കിരണും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 ന് വൈകു: 6-15 ന് ഫെസ്റ്റ് ഉൽഘാടനം ചെയ്യും തുടർന്ന് ഷൈജ ബിനീഷ് അവതരിപ്പിക്കുന്ന ഭരതനാട്യം, ഡോ: നീനപ്രസാദിന്റെ മോഹിനിയാട്ടം. 20 ന് പത്മശ്രി ഗീതചന്ദ്രൻ (ഡൽഹി) അവതരിപ്പിക്കുന്ന ഭരതനാട്യം, അൻഷിക കതറിയ (ലക്നോ ) അവതരിപ്പിക്കുന്ന കഥക് എന്നിവയുണ്ടാകും. നേരത്തെ നടത്തിയ ഫെസ്റ്റിൽലോക പ്രശസ്തരായ പല നർത്തകരേയും കണ്ണൂരിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഫെസ്റ്റിന്റെ പ്രവേശനം തികച്ചും സൗജന്യമാണെന്നും സംഘാടകർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330217/edafestinkannur)