---
title: "റവന്യൂ വകുപ്പിലെ പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂനിയൻ കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു"
english_title: "Kerala NGO Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33024/kerala-ngo-union"
published_at: "2022-03-21T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238300b82e85_Picsart_22-03-21_13-27-08-142.jpg"
keywords: []
---

# റവന്യൂ വകുപ്പിലെ പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂനിയൻ കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു

> **Lead Summary:** റവന്യൂ വകുപ്പിലെ പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂനിയൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു.ഇന്ന് നടന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

റവന്യൂ വകുപ്പിലെ പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കേരള എൻജിഒ യൂനിയൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ സംഘടിപ്പിച്ചു.ഇന്ന് നടന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടും  പൊതു സ്ഥലം മാറ്റം നടപ്പിൽ വരുത്തിയിട്ടില്ല.

ഇത് പ്രതിഷേധാർഹമാണെന് ഉദ്ഘാടന പ്രസംഗത്തിൽ എം വി ശശിധരൻ വ്യക്തമാക്കി. പൊതുവിൽ സർക്കാർ ജീവനക്കാരോട് അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാന ഗവ. സ്വീകരിച്ച് വരുന്നത്.

എന്നാൽ റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങളോട് ഈ അനുഭാവമില്ലെന്ന് അദേഹം ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എ രതീശൻ, എ എം സുഷമ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33024/kerala-ngo-union)