---
title: "കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതം: സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ"
english_title: "Anti-rail strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33027/anti-rail-strike"
published_at: "2022-03-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623838d126b54_full.jpg"
keywords: []
---

# കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതം: സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

> **Lead Summary:** കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട് അവിടെയൊന്നും കോൺഗ്രസ് സമരമില്ല. നൂറ് കൊല്ലം മുമ്പ് നടത്തേണ്ട സമരമാണിത് മടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമമാക്കാനാണ് ശ്രമിച്ചത്.

## Article Content

കെ.റെയിൽ വിരുദ്ധ സമരം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട് അവിടെയൊന്നും കോൺഗ്രസ് സമരമില്ല. നൂറ് കൊല്ലം മുമ്പ് നടത്തേണ്ട സമരമാണിത് മടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമമാക്കാനാണ് ശ്രമിച്ചത്.

കെ റെയിലിന് പകരം കെ സുധാകരൻ മുന്നോട്ട് വെച്ച ഫ്ലൈ ഇൻ കേരള എന്ന ബദൽ തമാശ സുധാകരൻ പറയും പോലെ വിമാനമിറക്കാൻ ഇവിടെ വിമാനത്താവളം വേണ്ടേ എന്തെങ്കിലും നിലപാട് വേണ്ടേ ഒരു നേതാവിന് സ്ത്രീകൾക്കെതിരെ ഒരതിക്രമവും ഇവിടെ നടക്കില്ല.

കുട്ടികളെയും സ്ത്രീകളെയും സമരത്തിന് ഇറക്കാതിരിക്കുന്നതാണ് നല്ലത്. വിമോചന സമര കാലഘട്ടമല്ല ഇത് എന്ന് ഓർക്കണം. ഇടതുപക്ഷ വിരുദ്ധത കേരളത്തിൽ ഇനി ഏശാൻ പോകുന്നില്ല.  സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ പോകില്ല.

ആർ എസ് എസ് ഹെഡ്ക്വാർട്ടേർസിൽ നിന്ന് അനുമതി കിട്ടാത്തതാണ് കെ സുധാകരൻ്റെ പ്രശ്നം. സെമിനാറിലേക്ക് ആർ എസ് എസിനെ ക്ഷണിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33027/anti-rail-strike)