---
title: "നെടുംപോയിൽ ചുരം റോഡിന്റെ ഇരുവശങ്ങളിലും ഉള്ള  പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു      "
english_title: "Celebrated World Forest Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33043/celebrated-world-forest-day"
published_at: "2022-03-21T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6238504065558_Picsart_22-03-21_15-44-47-679.jpg"
keywords: []
---

# നെടുംപോയിൽ ചുരം റോഡിന്റെ ഇരുവശങ്ങളിലും ഉള്ള  പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു      

> **Lead Summary:** നെടുംപോയിൽ ചുര റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വനഭൂമിയിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു.കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ റേഞ്ചിലെ മുഴുവൻ ഉദോഗസ്ഥരും ദിവസകൂലി വാച്ചർമാരും ഉദ്ദേശം നൂറ്റി അമ്പത്തോളം ചാക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.

## Article Content

നെടുംപോയിൽ ചുര റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വനഭൂമിയിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ലോക വനദിനം ആചരിച്ചു.കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിൽ റേഞ്ചിലെ മുഴുവൻ ഉദോഗസ്ഥരും ദിവസകൂലി വാച്ചർമാരും ഉദ്ദേശം നൂറ്റി അമ്പത്തോളം ചാക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.

പരിപാടി കാണിച്ചാർ പഞ്ചായത്ത്‌ ഏഴാം വാർഡ് മെമ്പർ ജിമ്മി എബ്രഹാം പരിപാടി ഉൽഘടനം ചെയ്തു.പ്രസ്തുത റോഡിന്റെ സൈഡിലുള്ള വനഭൂമിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതും ശക്തമായ പെട്രോളിംഗ് നടത്തി ഇത്തരം പ്രവർത്തിയിൽ ചെയ്യുന്നവരെ പിടികൂടുന്നതായിരിക്കുമെന്നും സുധീർ നേരൊത്, റേഞ്ച് ഫോറെസ്റ്റ് ഓഫീസർപറഞ്ഞു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33043/celebrated-world-forest-day)