---
title: "എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും"
english_title: "Pinarayi vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330508/pinarayi-vijayan"
published_at: "2025-12-11T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a44c7bb23a_Screenshot_2025-12-11_084633.jpg"
keywords: []
---

# എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ: ചരിത്ര വിജയമുണ്ടാകും

> **Lead Summary:** കണ്ണൂർ : എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

## Article Content

കണ്ണൂർ : എൽഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സർക്കാർ കർക്കശമായ നിലപാടാണ് എടുത്തത്. ഈ സർക്കാരല്ലായിരുന്നെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികൾ കരുതുന്നു. അതുകൊണ്ടുതന്നെ സർക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമാണ് സർക്കാരും നാടുമുള്ളത്. ആ നിലപാട് തന്നെ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330508/pinarayi-vijayan)