---
title: "മഴക്കാലപൂര്‍വ്വ ശുചീകരണം; ജില്ലാതല പരിശീലനം പൂര്‍ത്തിയായി"
english_title: "Cleaning before rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33058/cleaning-before-rain"
published_at: "2022-03-21T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62386b59f3634_images (4).jpeg"
keywords: []
---

# മഴക്കാലപൂര്‍വ്വ ശുചീകരണം; ജില്ലാതല പരിശീലനം പൂര്‍ത്തിയായി

> **Lead Summary:** മഴക്കാലപൂര്‍വ്വശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തില്‍ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

## Article Content

മഴക്കാലപൂര്‍വ്വശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലത്തില്‍ തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ആമുഖഭാഷണം നടത്തി. മഴക്കാലപൂര്‍വ്വ ശുചീകരണം കര്‍മ്മപദ്ധതിയും മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എം കെ ഷാജ് ക്ലാസെടുത്തു.

ജലസ്രോതസുകളുടെ ശുചീകരണത്തെക്കുറിച്ച് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, മാലിന്യപരിപാലനം, ക്ലീന്‍ കേരള കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തല്‍ ഡോക്യുമെന്റേഷന്‍ എന്നിവയെക്കുറിച്ച് ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33058/cleaning-before-rain)