---
title: "കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി"
english_title: "Kottiyoornsskups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330769/kottiyoornsskups"
published_at: "2025-12-12T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693bff0726847_1000159463.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി

> **Lead Summary:** **കൊട്ടിയൂർ : **കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി.

## Article Content

**കൊട്ടിയൂർ : **കളഞ്ഞു കിട്ടിയ സ്വർണമോതിരം ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിലെ മുഹമ്മദ് യാസിർ മാതൃകയായി.

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പെരളശ്ശേരി എ കെ ജി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക വിനയവിപിൻ്റെ മോതിരമാണ് പോളിംഗ് ബൂത്തായിരുന്ന ക്ലാസ് വൃത്തിയാക്കുമ്പോൾ യാസിറിന് ലഭിച്ചത് . സ്കൂൾ ഓഫീസിൽ ഏൽപിച്ച മോതിരം വിവരം അറിയിച്ചതനുസരിച്ച് അധ്യാപിക സ്കൂളിൽ എത്തി മോതിരം സ്വീകരിച്ചു . കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330769/kottiyoornsskups)