---
title: "പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/330804/palakkad"
published_at: "2025-12-13T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cb93ca2349_images_(3)_(8).jpeg"
keywords: []
---

# പാലക്കാട്‌ ബിഎൽഒ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

> **Lead Summary:** പാലക്കാട് : വാളയാറിൽ ദിവസങ്ങൾക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് ആണ് മരിച്ചത്. ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച്കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

## Article Content

പാലക്കാട് : വാളയാറിൽ ദിവസങ്ങൾക്ക് മുൻപ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടയം തലയോലപ്പറമ്പ് സ്വദേശിയും പഞ്ചായത്ത് ക്ലർക്കുമായ വിപിൻദാസ് ആണ് മരിച്ചത്. ഇദ്ദേഹം സ്വയം പെട്രോളൊഴിച്ച്കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലർക്കും ബൂത്ത് ലെവൽ ഓഫീസറും (ബിഎൽഒ) കൂടിയാണ് വിപിൻ. ഒക്ടോബർ 30-ന് പാലാരിവട്ടത്ത് വെച്ചാണ് ഇദ്ദേഹത്തെ അവസാനമായി കാണാതായത്. തുടർന്ന് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വാളയാർ അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/330804/palakkad)