---
title: "തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: കണ്ണൂരിൽ സിപിഎം ആക്രമം തുടരുന്നു: പയ്യന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു"
english_title: "Payyannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331060/payyannur"
published_at: "2025-12-14T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693e4c04eb262_Screenshot_2025-12-14_110014.jpg"
keywords: []
---

# തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: കണ്ണൂരിൽ സിപിഎം ആക്രമം തുടരുന്നു: പയ്യന്നൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു

> **Lead Summary:** കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്.

അക്രമികള്‍ കമ്മിറ്റി ഓഫീസിനടുത്തേക്ക് പോകുന്നതും അതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സംസ്ഥാനത്താകെ വ്യാപകമായി ചെറിയ തോതിൽ അക്രമസംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331060/payyannur)