---
title: "വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331177/thiruvanaththapuram"
published_at: "2025-12-15T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f8c3dc197e_Screenshot_2025-12-15_094827.jpg"
keywords: []
---

# വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

> **Lead Summary:** തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്.

## Article Content

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്.

തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പാർട്ടികളോട് സഹകരണം കമ്മീഷൻ ആവശ്യപ്പെടും.

എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മൊത്തെ വിതരണം ചെയ്ത ഫോമുകളില്‍ 99.71 ശതമാനവും ഡിജിറ്റലൈസ് ചെയ്തുവെന്നാണ് ഇന്നലെ വൈകീട്ടു വരെയുള്ള കണക്കുകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331177/thiruvanaththapuram)