---
title: "കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിൽ"
english_title: "Dileep "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/331227/dileep"
published_at: "2025-12-15T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693fb06fe0a1c_Screenshot_2025-12-15_122209.jpg"
keywords: []
---

# കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിൽ

> **Lead Summary:** ശബരിമല: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയില്‍; ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴി സന്നിധാനത്ത് എത്തി; ഇത്തവണ പൊലീസ് സുരക്ഷയില്ല; ഒപ്പമുള്ളത് പരിചയക്കാര്‍ മാത്രം; തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

## Article Content

ശബരിമല: കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയില്‍; ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെ ജീവനക്കാരുടെ ഗേറ്റ് വഴി സന്നിധാനത്ത് എത്തി; ഇത്തവണ പൊലീസ് സുരക്ഷയില്ല; ഒപ്പമുള്ളത് പരിചയക്കാര്‍ മാത്രം; തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ശബരിമലയിലെത്തി. പുലര്‍ച്ചെയാണ് നടന്‍ സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോവുകയായിരുന്നു.

പിആര്‍ ഓഫീസില്‍ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ശ്രീകോവിലില്‍ ദര്‍ശനം നടത്തി. ദിലീപ് ശബരിമലയില്‍ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെയാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞ തവണ ദിലീപ് സന്നിധാനത്തെത്തിയത് വലിയ വിവാദമായിരുന്നു. പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ ചെലവഴിച്ചതായിരുന്നു ഇതിന് കാരണം. അന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വഴിപാടുകളടക്കം നടത്തുന്നതിനായാണ് ദിലീപ് തന്ത്രിയുടെ ഓഫീസിലേക്ക് പോയത്. ദിലീപിന്റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/331227/dileep)