---
title: "ഫോസ്റ്റര്‍ കെയര്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു"
english_title: "Foster care"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33125/foster-care"
published_at: "2022-03-22T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239275121763_images (1).jpeg"
keywords: []
---

# ഫോസ്റ്റര്‍ കെയര്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിപ്പിച്ചു വളര്‍ത്താന്‍ താല്പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

## Article Content

ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിപ്പിച്ചു വളര്‍ത്താന്‍ താല്പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികളുള്ളതും ഇല്ലാത്തതുമായ ദമ്പതികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്കകം തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിലാസം- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍, ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പര്‍- എസ് 6, രണ്ടാം നില, തലശ്ശേരി 670104. ഫോണ്‍ 0490 2967199.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33125/foster-care)