---
title: "നെയ്ത്ത് പരിശീലനം ആരംഭിക്കുന്നു"
english_title: "Neyth training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33126/neyth-training"
published_at: "2022-03-22T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62392873e3445_images (2).jpeg"
keywords: []
---

# നെയ്ത്ത് പരിശീലനം ആരംഭിക്കുന്നു

> **Lead Summary:** കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കെ എ എസ് ഇ-സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നെയ്ത്ത് പരിശീലനം ആരംഭിക്കുന്നു.

## Article Content

കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കെ എ എസ് ഇ-സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നെയ്ത്ത് പരിശീലനം ആരംഭിക്കുന്നു.

പുതിയ നെയ്ത്തുകാര്‍ക്കുള്ള പരിശീലനം, ഡൈയിംഗ് പരിശീലനം എന്നിവ മൂന്ന് മാസവും നിലവിലെ നെയ്ത്തുകാര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം രണ്ട് മാസവുമാണ് ഉണ്ടാവുക.

താല്‍പര്യമുള്ള യുവതീയുവാക്കള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പും ബയോഡാറ്റയും സഹിതം ഏപ്രില്‍ എട്ടിനകം എക്സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2835390.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33126/neyth-training)