---
title: "രാജ്യത്ത് വിവിധയിടങ്ങളിലായി പെട്രോൾ, ഡീസൽ വിലയിൽ വർധന"
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33130/fuel-price"
published_at: "2022-03-22T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62392d305048c_images (3).jpeg"
keywords: []
---

# രാജ്യത്ത് വിവിധയിടങ്ങളിലായി പെട്രോൾ, ഡീസൽ വിലയിൽ വർധന

> **Lead Summary:** രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. നാലരമാസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്.

## Article Content

രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. നാലരമാസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്.

കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെയാണ് ഉയർന്ന വില പ്രാബല്യത്തിൽ വരിക.

നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂ‍ഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33130/fuel-price)