---
title: "ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷികപ്പരീക്ഷ നാളെ തുടങ്ങും"
english_title: "Yearly exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33131/yearly-exam"
published_at: "2022-03-22T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62392e353c8f9_images (4).jpeg"
keywords: []
---

# ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷികപ്പരീക്ഷ നാളെ തുടങ്ങും

> **Lead Summary:** തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷികപ്പരീക്ഷ ബുധനാഴ്ച തുടങ്ങും. അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ എല്ലാ ചോദ്യപ്പേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തും. എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധികചോദ്യങ്ങളും ഉണ്ടാകും.

## Article Content

തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വാർഷികപ്പരീക്ഷ ബുധനാഴ്ച തുടങ്ങും. അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ എല്ലാ ചോദ്യപ്പേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങൾ ഉൾപ്പെടുത്തും. എട്ട്, ഒമ്പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളിൽ അധികചോദ്യങ്ങളും ഉണ്ടാകും.

എല്ലാ പാഠഭാഗങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യഭാഗങ്ങളിൽനിന്നായിരിക്കും കൂടുതൽ ചോദ്യങ്ങൾ. എട്ട്, ഒമ്പത് ക്ളാസുകളിലെ ചോദ്യപ്പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേതുപോലെ ആയിരിക്കും.

ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ വർക്ക്ഷീറ്റ് മാതൃകയിലായിരിക്കും ചോദ്യപ്പേപ്പർ. മൊത്തം 34,37,570 കുട്ടികളാണ് പരീക്ഷയെഴുതുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33131/yearly-exam)