---
title: "കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി ജാലകം  ചൊവ്വാഴ്ച തുറക്കും"
english_title: "Krishi jalakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33138/krishi-jalakam"
published_at: "2022-03-22T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239361e7c819_images (7).jpeg"
keywords: []
---

# കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷി ജാലകം  ചൊവ്വാഴ്ച തുറക്കും

> **Lead Summary:** കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃഷി ജാലകത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് രാവിലെ 9.30ന് എം വിജിന്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക്തല വിജ്ഞാന കേന്ദ്രത്തിലാണ് കൃഷി ജാലകം പ്രവര്‍ത്തിക്കുക.

## Article Content

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃഷി ജാലകത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് രാവിലെ 9.30ന് എം വിജിന്‍ എംഎല്‍എ നിര്‍വഹിക്കും. ബ്ലോക്ക്തല വിജ്ഞാന കേന്ദ്രത്തിലാണ് കൃഷി ജാലകം പ്രവര്‍ത്തിക്കുക.

കാര്‍ഷിക സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും കാര്‍ഷിക വിജ്ഞാന വ്യാപനത്തിനുമുള്ള ഏകജാലക സംവിധാനമാണ് കൃഷി ജാലകം.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷത വഹിക്കും. ജൈവോല്‍പ്പാദന ഉപാധികളുടെ നിര്‍മാണവും ഉപയോഗവും വിവരിക്കുന്ന പ്രായോഗിക പരിശീലന ക്ലാസും നടക്കും. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ആര്‍ വി സിന്ധു, ഡോ. നിഷ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33138/krishi-jalakam)