---
title: "രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് 39 സിനിമകള്‍"
english_title: "Iffk 5th day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33142/iffk-5th-day"
published_at: "2022-03-22T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62393e1dad5cc_images (9).jpeg"
keywords: []
---

# രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് 39 സിനിമകള്‍

> **Lead Summary:** രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് 39 സിനിമകള്‍. ഓപ്പിയം വാര്‍, ഹവാ മറിയം ആയിഷ ഉള്‍പ്പടെ ആകെ 71 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് .

## Article Content

രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് 39 സിനിമകള്‍. ഓപ്പിയം വാര്‍, ഹവാ മറിയം ആയിഷ ഉള്‍പ്പടെ ആകെ 71 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് .

അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ കുടുബത്തിന്റെ കഥപറയുന്ന ഓപ്പിയം വാറിന്റെയും സഹ്റ കരീമിയുടെ ഹവ മറിയം, ആയിഷ, ടര്‍ക്കിഷ് ചിത്രം ബ്രദര്‍സ് കീപ്പറിന്റേയും ആദ്യപ്രദര്‍ശനം മേളയുടെ അഞ്ചാം ദിനമായ ഇന്നുണ്ടാകും. യുദ്ധവും ആഭ്യന്തര കലഹവും കലുഷിതമാക്കിയ അഫ്ഗാനിലെ ഗര്‍ഭിണികളായ മൂന്ന് സ്ത്രീകളുടെ പ്രയാസമേറിയ ജീവിതം പ്രമേയമാക്കിയതാണ് ഹവ മറിയം, ആയിഷ.

റൊമേനിയന്‍ ചിത്രം ഇന്ററിഗില്‍ഡ്,ലൈല ബൗസിദിന്റെ എ ടൈല്‍ ഓഫ് ലൗ ആന്‍ഡ് ഡിസൈര്‍ ,ഫ്രഞ്ച് ചിത്രം വുമണ്‍ ഡു ക്രൈ,സ്‌പെയിനില്‍ നിന്നുള്ള പാരലല്‍ മദേഴ്‌സ് തുടങ്ങി ലോക സിനിമ വിഭാഗത്തില്‍ 39 സിനികളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുന്നത്.അര്‍മേനിയന്‍ കവി സയത് നോവയുടെ ജീവിതം പ്രമേയമാക്കുന്ന സെര്‍ഗേയ് പരയനോവ് ചിത്രം ദി കളര്‍ ഓഫ് പൊമേഗ്രനേറ്റ്‌സ്, അണ്‍ ഫോര്‍ഗെറ്റബിള്‍ വേണുച്ചേട്ടന്‍ എന്ന വിഭാഗത്തിലെ നോര്‍ത്ത് 24 കാതം, വിട പറയും മുമ്ബേ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്നുണ്ടാകും. ഡ്രൈവ് മൈ കാര്‍ ,ബ്രൈറ്റന്‍ ഫോര്‍ത്ത് ,പില്‍ഗ്രിംസ് എന്നിവ ഉള്‍പ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും ഇന്നാണ്. മലയാള ചിത്രങ്ങളായ സണ്ണി ,നിറയെ തത്തകളുള്ള മരം,ന്യൂ ഡല്‍ഹി, കുമ്മാട്ടി എന്നിവയും ഇന്ന് പ്രേക്ഷകരിലേക്കെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33142/iffk-5th-day)