---
title: "മോറാഴ ഗ്രന്ഥാലയം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസിൻ്റെ മാതൃകയിലുള്ള സ്വാഗത സംഘം ഓഫീസ് ശ്രദ്ധേയമാകുന്നു"
english_title: "Model of KSRTC bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33180/model-of-ksrtc-bus"
published_at: "2022-03-22T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239692ba60d7_Picsart_22-03-22_11-43-34-598.jpg"
keywords: []
---

# മോറാഴ ഗ്രന്ഥാലയം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസിൻ്റെ മാതൃകയിലുള്ള സ്വാഗത സംഘം ഓഫീസ് ശ്രദ്ധേയമാകുന്നു

> **Lead Summary:** സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി മോറാഴ ഗ്രന്ഥാലയം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസിൻ്റെ മാതൃകയിലുള്ള സ്വാഗത സംഘം ഓഫീസ് ശ്രദ്ധേയാകുന്നു. നിരവധി ആളുകളാണ് ദൂരസ്ഥലങ്ങളിൽ നിന്നുപോലും കെഎസ്ആർടിസി ബസ് മാതൃകയിലുള്ള ഓഫീസ് കാണാനെത്തുന്നത്.

## Article Content

സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി മോറാഴ ഗ്രന്ഥാലയം ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ച കെ.എസ്.ആർ.ടി.സി ബസിൻ്റെ മാതൃകയിലുള്ള സ്വാഗത സംഘം ഓഫീസ് ശ്രദ്ധേയാകുന്നു. നിരവധി ആളുകളാണ് ദൂരസ്ഥലങ്ങളിൽ നിന്നുപോലും കെഎസ്ആർടിസി ബസ് മാതൃകയിലുള്ള ഓഫീസ് കാണാനെത്തുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ മൊറാഴ ഗ്രാമീണ ഗ്രന്ഥാലയം ബ്രാഞ്ച് പ്രവർത്തകരാണ് കെഎസ്ആർടിസി ബസിന്റെ മാതൃകയിൽ സ്വാഗതസംഘം ഓഫീസ് ഒരുക്കിയത്. ഒഴക്രോം വെള്ളിക്കീൽ റോഡരികിൽ വായനശാലയ്ക്ക് സമീപം 10 ദിവസം കൊണ്ടാണ് ഈ വ്യത്യസ്ത രീതിയിലുള്ള ഓഫീസ് ഒരുക്കിയത്.

പിവിസി സീലിംഗ് ഷീറ്റ് മരപ്പട്ടിക തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് നിർമ്മാണം. യഥാർത്ഥ ഗ്ലാസ്, ടയർ എന്നിവ തന്നെ നിർമാണത്തിന് ഉപയോഗിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ രാജീവൻ, വി.സി രജീഷ്, കെ. പി പ്രവീൺ, കെ പി ലൈജു, സജിത്ത്. കെ, കെ. രാജീവൻ, രാമചന്ദ്രൻ പി.കെ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.

പകൽ സമയത്ത് അവരുടെ ജോലിയിൽ വ്യാപൃതരാകുന്ന പ്രവർത്തകർ ജോലികഴിഞ്ഞ് എത്തി പുലർച്ചവരെ ബസ്സ് നിർമ്മാണം പൂർത്തീകരിച്ചത്. വാഹനത്തിൻറെ മാതൃകയിൽ വേറിട്ട രീതിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

സിപിഎം തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ സന്തോഷ് പി മുകുന്ദൻ സി അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധി ആളുകളാണ് ദിവസേന ബസ് മാതൃകയിലുള്ള ഓഫീസ് കാണാൻ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33180/model-of-ksrtc-bus)