---
title: "കർണാടകയിൽ മതവിശ്വാസത്തിലധിഷ്ഠിതമായ വസ്ത്രത്തിന് വിലക്കേർപ്പെടുത്തുന്നത് മുസ്ലീം വിരോധം കൊണ്ടു മാത്രമാണെന്ന്  എം.വി ജയരാജൻ"
english_title: "M v jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33187/m-v-jayarajan"
published_at: "2022-03-22T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62396fc4027dc_Picsart_22-03-22_12-11-36-503.jpg"
keywords: []
---

# കർണാടകയിൽ മതവിശ്വാസത്തിലധിഷ്ഠിതമായ വസ്ത്രത്തിന് വിലക്കേർപ്പെടുത്തുന്നത് മുസ്ലീം വിരോധം കൊണ്ടു മാത്രമാണെന്ന്  എം.വി ജയരാജൻ

> **Lead Summary:** കർണാടകയിൽ മതവിശ്വാസത്തിലധിഷ്ഠിതമായ വസ്ത്രത്തിന് വിലക്കേർപ്പെടുത്തുന്നത് മുസ്ലീം വിരോധം കൊണ്ടു മാത്രമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.

## Article Content

കർണാടകയിൽ മതവിശ്വാസത്തിലധിഷ്ഠിതമായ വസ്ത്രത്തിന് വിലക്കേർപ്പെടുത്തുന്നത് മുസ്ലീം വിരോധം കൊണ്ടു മാത്രമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.

പയ്യന്നൂർ കാറമേൽ യുവശക്തി ക്ലബ് സംഘടിപ്പിച്ച 'നാട്ടൊരുമ മറത്തുകളി ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യമത വിരോധം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹിന്ദു രഷ്ട്ര വാദികൾ പക്ഷേ സിക്ക് ജനതയുടെ തലപ്പാവിൽ തൊടാൻ ധൈര്യപ്പെടില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ടി. ഐ .മധുസൂദനൻ എം  എൽ എ അധ്യക്ഷത വഹിച്ചു . ഡോ.ജിനേഷ് കുമാർ എരമം പ്രഭാഷണം നടത്തി.

കരിവെള്ളൂർ വിനോദ് പണിക്കർ , പാണപ്പുഴ പദ്മനാഭൻ പണിക്കർ എന്നിവരുടേതായിരുന്നു മറത്തു കളി. ഡോ.ഇ .ശ്രീധരൻ മാസ്റ്റർ മറത്തുകളി നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33187/m-v-jayarajan)